ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് നമൻ സ്യാൽ കൊല്ലപ്പെട്ടത് “അസാധാരണ സാഹചര്യങ്ങൾ മൂലമുണ്ടായ ഒറ്റപ്പെട്ട സംഭവ”മെന്നു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). അപകടത്തിനുശേഷം കന്പനിയുടെ ഓഹരിമൂല്യം ഇടിഞ്ഞതിനെത്തുടർന്നാണു പ്രസ്താവന.
അപകടത്തിന്റെ മറ്റു വിശദാംശങ്ങളിലേക്ക് പ്രസ്താവന കടന്നിട്ടില്ലെങ്കിലും കന്പനിയുടെ വ്യാപാര പ്രവർത്തനങ്ങളെയും സാന്പത്തിക പ്രകടനത്തെയും ഭാവി വിതരണത്തെയും അപകടം ബാധിച്ചിട്ടില്ലെന്ന് എച്ച്എഎൽ വ്യക്തമാക്കി.